ച
ഉദുമ : പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി.ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. പൂച്ചക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് പരിസരത്ത് വൈകിട്ട് നടന്ന സർവകക്ഷി കർമസമിതി രൂപവത്കരണയോഗം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡൻറ് സർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. ആദ്യഘട്ടമായി ജില്ലാപോലീസ് മേധാവിക്കും കളക്ടർക്കും നിവേദനം നൽകാൻ തീരുമാനിച്ചു.
കഴിഞ്ഞ 14-ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി.ഗഫൂർ ഹാജിയെ (55) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗഫൂർ ഹാജിയുടെ വീട്ടിൽനിന്ന് 595 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ തിരിച്ചറിഞ്ഞതോടെ സംശയമുള്ള രണ്ട് പേരുകൾ സൂചിപ്പിച്ച് ഹാജിയുടെ മകൻ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് വ്യാഴാഴ്ച കബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, എം.കുമാരൻ, കെ.എസ്.മുഹാജിർ, ഹക്കീം കുന്നിൽ, സുകുമാരൻ പൂച്ചക്കാട്, സിദ്ദിഖ് പള്ളിപ്പുഴ, എം.എ.ലത്തീഫ്, പി.കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു.
കർമസമിതി ഭാരവാഹികൾ: രാജ്മോഹൻ ഉണ്ണിത്താൻ എം.പി., സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ ഹസീന (രക്ഷാധികാരികൾ), അസൈനാർ ആമു ഹാജി (ചെയ.), സുകുമാരൻ പൂച്ചക്കാട് (ജന. കൺ.), പി.കെ.ബഷീർ (ഖജാ.).
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
