മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കും

samakalikam
By samakalikam 1 Min Read

പടന്ന: പൊതു സ്ഥലത്തും പാതയോരളങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെയും പടന്ന പഞ്ചായത്തിൽ കർശന നടപടി സ്വീകരിക്കും കുടുംബാരോഗ്യ കേന്ദ്രം ഹാളിൽ ചേർന്ന ഇതിന്റെ ഭാഗമായി മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവൃത്തനങ്ങൾ പ്രതിരോധ കുട പഞ്ചായത്ത് തല കൺ വെൺഷൻ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് പി..വി മുഹമ്മദ അസ്ലാം ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പൊതു സ്ഥാപനങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ പി വി അനിൽകുമാർ അധ്യക്ഷത വഹിച്ചു ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണം, നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയെക്കുറിച്ച് വിജയൻ കാനയും അതിൻറെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് സി വിജയനും ക്ലാസുകൾക്ക് നേതൃത്വം നൽകി
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും മാലിന്യമുക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ഏപ്രിൽ 29 ന് രാവിലെ 7 മണി മുതൽ മൂസാ ഹാജി മുക്ക് മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം വരെ പൊതു പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ശുചീകരണ യജ്ഞം ആരംഭിക്കുന്നതാണ് .
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കുടുംബശ്രീ സിഡിഎസ് പ്രതിനിധികൾ സേനാംഗങ്ങൾ, ആശാവർക്കർമാർ , ആരോഗ്യ പ്രവർത്തകർ , വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *