പടന്ന: നവ കേരളം വലിച്ചെറിയൽ മുക്ത ഗ്രാമം ക്ലീൻ പടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മൂസ്സഹാജിമുക്ക് മുതൽ മുണ്ട്യ പരിസരം വരെ ഒന്നാം ഘട്ടമായി ശുചീകരിച്ചു.അതി രാവിലെ 7 മണിക്കാണ് ആരംഭിച്ചത്
ജനപ്രതിനിധികൾ,ജീവനക്കാർ,
ആരോഗ്യ പ്രവർത്തകർ,
ആശാവർകർമാർ,കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേനാഗംങ്ങൾ ഇവരെല്ലാം ഒന്നിച്ചിറങ്ങിയതോടെ പൂർണ്ണമായി ശുചീകരിച്ചു.മെയ് ഒന്നാം തിയ്യതി മുതൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് പിഴ ഈടാക്കും.
മെയ് 30 ന് പടന്നയെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വാർഡ് തല ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീയുടെയും ഹരിതകർമ്മ സേനാഗംങ്ങളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനവും മാലിന്യ സംസ്കരണ ശുചിത്വ സർവ്വേയും മഴക്കാല പൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ്സും നടത്തി. 5 മേഖലകളായി തിരിച്ച് പ്രധാന പാതയോരം ക്ലീൻ ചെയ്യുന്നത്.
വാർഡ് തലത്തിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം,വൈ.പ്രസിഡണ്ട് പി.ബുഷ്റ,സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി അനിൽ മാസ്റ്റർ ,ടി.കെ.എം മുഹമ്മദ് റഫീഖ്,ടി.കെ.പി ഷാഹിദ,പഞ്ചായത്തംഗം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,സെക്രട്ടറി പി.പി രാജൻ ,സി.ഡി.എസ് ചെയർപേഴ്സൺ സി.റീന,എച്ച്.ഐ പ്രകാശൻ ചന്തേര എന്നിവർ നേതൃത്വം നൽകി.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
