മാവിലാകടപ്പുറം: റേഷൻ വിതരണം അവതാളത്തിലാക്കിയ LDF സർക്കാറിന്റെ അനാസ്ഥക്കെതിരെ വലിയപറമ്പ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് മാവിലാക്കടപ്പുറം റേഷൻ ഷോപ്പിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. വലിയപറമ്പ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിസണ്ട് ഷെരീഫ് മാടാപ്പുറം അദ്ധ്യക്ഷത വഹിച്ചു. വലിയപറമ്പ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം.ടി ഷഫീഖ് ഉദ്ഘാടനം ച്ചെയ്തു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ശിഹാബ്, കെ.സി ലത്തീഫ്, ടി.കെ.പി അക്ബറലി, ഷാഫി മാവിലാടം, കെ മുഹമ്മദ് കുഞ്ഞി, പി ഷരീഫ്, പി നൗഷാദ്, കെ.സി അഷ്ഫാഖ്, കെ.സി സവാദ്, സുമേഷ് മാവിലാടം എന്നിവർ പങ്കെടുത്തു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
