കാഞ്ഞങ്ങാട് : മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ അധ്യാപകൻ പി.കുഞ്ഞിക്കണ്ണൻ മുപ്പത്തി നാല് വർഷത്തെ സേവനത്തിനു ശേഷം ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് , ജില്ലാ സെക്രട്ടരി , ജില്ലാ ട്രഷറർ , കാസർകോട്, ഹൊസ്ദുർഗ് മേഖലാ സെക്രട്ടരി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോളിയടുക്കം ഗവ.യു.പി.സ്കൂളിന്റെ വികസനത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. 2005 മുതൽ മേലാങ്കോട്ട് സ്കൂളിൽ അധ്യാപകനാണ്.കാസർകോട് ആലമ്പാടി സ്കൂളിലും ജോലി ചെയ്തു. കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ പേരിയ സ്വദേശിയായ കുഞ്ഞിക്കണ്ണൻ ഇപ്പോൾ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ആലയിയിലാണ് താമസം.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
