തൃക്കരിപ്പൂർ: “വിദ്യ നുകരാം.. വിജയം നേടാം എന്ന പ്രമേയത്തിൽ നടക്കുന്ന മദ്റസ പ്രവേശനാരവത്തിന് എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ തുടക്കമായി.
ജമാഅത്ത് പ്രസിഡണ്ട് എൻ.സി ഇസ്മാഈൽ ഹാജി അധ്യക്ഷതവഹിച്ചു.
സയ്യിദ് ഹാരിസ് അൽ ഹൈദ്രൂസി തങ്ങൾ ഉദ്ഘാടനം ചെയ്തു
മദ്റസ സംവിധാനം കേരളത്തിൻ്റെ മത വിജ്ഞാന രംഗത്ത് അനുഗ്രഹമാണന്ന് സയ്യിദ് ഹാരിസ് അൽ ഹൈദ്രൂസി തങ്ങൾ പറഞ്ഞു
വാർഷിക കർമ്മ പദ്ധതി പ്രകാശന കർമ്മം വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി ഹാജി നിർവഹിച്ചു.
സ്വദ്ർ മുഅല്ലിം ഹാരിസ് അൽ ഹസനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പാഠകിതാബുകളുടെ വിതരണോദ്ഘാടനം പി.മുഹമ്മദ് കുഞ്ഞി ഹാജി നിർവഹിച്ചു.
പി.കെ താജുദ്ധീൻ,കെ.എം.കെ എടച്ചാക്കൈ,കെ.അബ്ദുന്നാസർ, മുഷ്താഖ് മാലദ്വീപ്,എൻ.സി ജലീൽ,എൻ.ഇബ്രാഹീം, പി.ആർ മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
