കരിവെള്ളൂർ: രതീഷ് സൗഹൃദ കൂട്ടായ്മയും കണ്ണൂർ ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കരിവെള്ളൂർ മണക്കാട്ട് നോർത്ത് എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് മെമ്പർ വി.തമ്പാൻ ഉദ്ഘാടനം ചെയ്തു രതിഷ് സൗഹൃദ കൂട്ടായ്മ പ്രസിഡൻറ് വിപഞ്ചിക രതിഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ മൊബൈൽ ബസ്, ബ്ലഡ് പ്രഷർ – ടെസ്റ്റ്, ഇസിജി ടെസ്റ്റ്, നേത്ര രോഗ നിർണയം എന്നീ സൗകര്യങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഒരുക്കി. ആസ്റ്റർ മിംമ്സ് ക്യാമ്പ് കോ-ഓഡിനേറ്റർ
രാജു തോമസ് ,
പ്രശസ്ത ശബ്ദ കലാകാരൻ രാജൻ കരിവെള്ളൂർ, സാമൂഹിക രാഷട്രീയ സന്നദ്ധ പ്രവർത്തകൻ പി.വി. ചന്ദ്രൻ മാസ്റ്റർ, പാലിയേറ്റിവ് വളണ്ടിയർ ശ്രീമതി കൗസല്യ എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.കൊടക്കാട് നാരായണൻ ക്യാമ്പ് സന്ദർശിച്ചു. രതിഷ് സൗഹൃദ കൂട്ടായ്മ സെക്രട്ടറി രതീഷ് ആവണി സ്വാഗതവും, രതീഷ് പി.വി പരവനടുക്കം നന്ദിയും പറഞ്ഞു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
