ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന k7 സോക്കറിന്റെ ഏഴാം ദിവസത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 എതിരെ 5 ഗോളുകൾക്ക് യൂണിറ്റി കൈതക്കാട് പാർക്കോ അതിയാംബൂരിനെതിരെ വിജയിച്ചു.
യൂണിറ്റി കൈതക്കാടിന്റെ ഗോൾ കീപ്പർ ഇക്ബാൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കളിക്കാനുള്ള ഉപഹാരം കാഞ്ഞങ്ങാട് നഗരസഭയുടെ ചെയർപേഴ്സൺ കെ. വി സുജാത ടീച്ചർ കൈമാറി.
മത്സരത്തിൽ മലയാളത്തിന്റെ പ്രിയപെട്ട നടന്മാരായ രാജേഷ് മാധവനും , സി നാരായണനും മുഖ്യാതിഥികളായി. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ബല്ല ഈസ്റ്റിന്റെ പി ടി എ പ്രസിഡണ്ട് എൻ. ഗോപി, ഡി വൈ എഫ് ഐ മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് പി രാധാകൃഷ്ണൻ, ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയംഗം അശ്വതി അമ്പലത്തറ എന്നിവർ അതിഥികളെ അനുഗമിച്ചു.
വാശിയേറിയ K7 സോക്കറിന്റെ ആദ്യ റൗണ്ടിലെ അവസാന ദിവസമായ ഇന്ന് ബി എൻ ബ്രദേഴ്സ് ബദരിയ നഗറും ഗോൾഡ് ഹിൽ ഹദ്ധാദും തമ്മിൽ ഏറ്റുമുട്ടും.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
