പയ്യന്നൂർ സഹകരണ ആശുപത്രി 25 ാമത് വാർഷികം ആഘോഷിക്കും 

samakalikam
By samakalikam 1 Min Read

പയ്യന്നൂർ: ആരോഗ്യരംഗത്തെ ജനകീയ കൂട്ടായ്മ എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ 1998 ൽ ടി. ഗോവിന്ദൻ പ്രസിഡന്റും
ടി. ഐ. മധുസൂദനൻ ഓണററി സെക്രട്ടറിയുമായി ആരംഭിച്ച പയ്യന്നൂർ സഹകരണ ആശുപത്രി 25-ാമത് വാർഷികം ആഘോഷിക്കും. സഹകരണ ആയുർവ്വേദയുടെ ആഭിമുഖ്യത്തിൽ കേളോത്ത് പ്രവർത്തിക്കുന്ന ആയുർവ്വേദ ആശുപത്രിയിൽ മേയ് ഒന്ന് മുതൽ 4 ദിവസം കോ- ഓപ്പ്: ആയുർ ഫെസ്റ്റ് സംഘടിപ്പിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ് , ആയുർവ്വേദ ഔഷധ പ്രദർശനം, സെമിനാറുകൾ, കോസ് മെറ്റോളജി ക്ലിനിക്ക്, മെഡിക്കൽ ലബോറട്ടറി ഉദ്ഘാടനം തുടങ്ങിയ പരിപാടികൾ നടക്കും.
ഒന്നിന് രാവിലെ 11 ന് ആശുപത്രി പ്രസിഡന്റ് അഡ്വ : ടി.വി. അജയ കുമാറിന്റെ അദ്ധ്യക്ഷതയിൽ
ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 ന് നടക്കുന്ന സെമിനാർ നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യും. ചീഫ് ഫിസിഷ്യൻ ഡോ: ടി.എ മധുസൂദനൻ നമ്പൂതിരി വിഷയാവതരണം നടത്തും.2 ന് വൈകീട്ട് 3.30 മുതൽ മെഡിക്കൽ ക്യാമ്പ് നടക്കും. 4 ന് പയ്യന്നൂരും പരിസരങ്ങളിലുമുള്ള ഡോക്ടർമാരുടെ സംഗമം , ആശുപത്രി സൂപ്രണ്ട് ഡോ: ടി.വി. കുഞ്ഞിക്കണ്ണന് ആദരം തുടങ്ങിയ പരിപാടികളും നടക്കും. 25-ാമത് വാർഷികത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബഹുനില കെട്ടിടം നിർമ്മാണം, കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആധുനിക ചികിത്സാ സൗകര്യങ്ങളും , മാത്തിൽ വൈപ്പിരിയത്ത് നഴ്സിംഗ് കോളേജ്, പാരാമെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങി നിരവധി വിപുലീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആശുപത്രി പ്രസിഡന്റ് അഡ്വ: ടി.വി.അജയകുമാർ, വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.വി. സന്തോഷ് , ഡോക്ടർമാരായ ടി.വി. കുഞ്ഞിക്കണ്ണൻ, പി. പുഷ്പാംഗദൻ തുടങ്ങിയവർ സംബന്ധിച്ചു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും  വാർത്തകളും നൽകാൻ 👇
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *