അറബി ഭാഷ മാറ്റിനിർത്തേണ്ടതല്ല എം. പി. രാജ് മോഹൻ ഉണ്ണിത്താൻ

samakalikam
By samakalikam 1 Min Read

കാസർകോട്:
കച്ചവടവൽക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് മതേതര മൂല്യങ്ങളെ തകർക്കുന്ന വികലമായ വിദ്യാഭ്യാസ നയം നിർബന്ധിത ബുദ്ധിയോടെ നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. തൊഴിൽ,വാണിജ്യ, നയതന്ത്ര പ്രാധാന്യമര്‍ഹിക്കുന്ന യു എൻ ഉം യുനസ്കോയും അംഗീകരിച്ച ലോക ഭാഷയായ അറബിയെ പരാമർശിക്കാത്ത ദേശീയ നയത്തിന്റെ പശ്ചാത്തലത്തിലാണ് കേരള അറബിക് മുൻഷീസ് അസോസിയേഷൻ കേരളത്തിലെ അറബിഭാഷ പഠനത്തിന് കൂടുതൽ സ്വീകാര്യതയും തൊഴിൽ സാധ്യതകളും പൊതുജനത്തെ ബോധ്യപെടുത്താൻ അറബിഭാഷ പഠന പ്രചരണ ക്യാമ്പയിനുമായി  രംഗത്തെത്തിയതെന്നത് അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപെട്ടു. കെ.എ.എം.എ  അറബി ഭാഷാ  പഠന പ്രചരണ , കാമ്പയിൻ കാസർകോട് ജില്ലാ തല ഉൽഘാടനം എം പി. രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. . എസ്  എ. അബ്ദുൽ റഹിമാൻ മൊഗ്രാൽ , ഹലീമ ബാര, റഫീദ ബേക്കൽ, ഇർഷാദ് ഉദുമ , ഹനീഫ കൂളിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിന്റെ ഭൂമിക നൂറ്റാണ്ടുകൾക്ക് മുമ്പേതന്നെ അറേബ്യൻ നാടുമായും ഭാഷയുമായും ബന്ധം പുലര്‍ത്തുന്നതാണെന്ന ചരിത്ര വസ്തുത ഏവർക്കും അറിയാവുന്നതാണ്. ഇതര ഭാഗത്ത് നിന്നുണ്ടായ കൊടുക്കൽ വാങ്ങലുകൾ നിസ്തുലമാണ്. അറബിയുൾപ്പെടെയുളള ഭാഷകൾക്കായി പാർലമെന്റിൽ ഇനിയുമുറക്കെ ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും  വാർത്തകളും നൽകാൻ 👇
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *