തൃക്കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന 2023ലെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ച ത്രിക്കരിപ്പൂർ മണ്ഡലത്തിലെ 140 ഓളം ഹജ്ജാജിമാർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകുന്ന ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ത്രിക്കരിപ്പൂർ പഞ്ചായത്ത് സിഎച്ച് മുഹമ്മദ് കോയ കമ്മ്യുണിറ്റി ഹാളിൽ നടത്തി , ഹാഫിസ് മഹബൂബ് പാലത്തേര പ്രാർത്ഥന നിർവ്വഹിച്ചു ,ത്രിക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ പി പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു ,ഹജ്ജ് റിസോർസ് പേഴ്സൺ എൻ പി സൈനുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി ,മുൻ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുംബാട് ,ജില്ലാ ട്രെയിനർ അമാനുള്ള ആശംസ അർപ്പിച്ചു ,ഹജ്ജ് കമ്മിറ്റി ട്രൈയ്നിങ്ങ് ഓർഗനൈസർമാരായ കെ എം കുഞ്ഞി, ടി കെ പി മുസ്തഫ, അസ് ലം കൈതക്കാട്, ഷാജഹാൻ, അബ്ദുൽ റസാഖ്, ഷബ്നം ,ആയിഷബി, എന്നിവർ നേതൃത്വം നൽകി
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
