കാഞ്ഞങ്ങാട് : ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ചേരിതിരിവ് രൂക്ഷം. ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസലിനെതിരേ ഒരുവിഭാഗം രഹസ്യ യോഗം ചേർന്നു. പ്രസിഡന്റുമായി സഹകരിക്കേണ്ടെന്നാണ് യോഗത്തിൽ കൈക്കൊണ്ട മുഖ്യതീരുമാനം. അദ്ദേഹം ഭാരവാഹികളുടെ യോഗം വിളിക്കുകയോ പരസ്പരം ചർച്ചനടത്തുകയോ ചെയ്യുന്നില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവരുടെ ആരോപണം. എ.ഐ.സി.സി., കെ.പി.സി.സി. നിർദേശപ്രകാരമുള്ള പരിപാടിയിൽ പങ്കെടുക്കാനും വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നത് സജീവമാക്കാനും തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
മുൻ ഡി.സി.സി. പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, മുൻ കെ.പി.സി.സി. സെക്രട്ടറിമാരായ കെ.നീലകണ്ഠൻ, എം.അസൈനാർ, യു.ഡി.എഫ്. കൺവീനർ എ.ഗോവിന്ദൻ നായർ, ഡി.സി.സി. ഭാരവാഹികളായ കെ.കെ.രാജേന്ദ്രൻ, വിനോദ്കുമാർ പള്ളയിൽ വീട്, ഹരീഷ് പി.നായർ, ധന്യാ സുരേഷ്, കെ.പി.പ്രകാശൻ, സെബാസ്റ്റ്യൻ പതാലിൽ, കെ.പി.സി.സി. അംഗം മീനാക്ഷി ബാലകൃഷ്ണൻ, വിവിധ ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ കാഞ്ഞങ്ങാട്ട് നടന്ന രഹസ്യയോഗത്തിൽ പങ്കെടുത്തു
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
