ചീമേനി∙ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ധനശേഖരാണർഥം ചീമേനിയിൽ 3 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ എം.രാജഗോപാലൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലൻ, പി.വി മോഹനൻ, സുഭാഷ് അറുകര, യു.വി രാഘവൻ, കെ.നാരായണൻ.കെ.നളിനാക്ഷൻ, കെ.ചന്ദ്രൻ എന്നിവർ അറിയിച്ചു. ചീമേനി പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തുന്നത്.
വിവിധങ്ങളായ സ്റ്റാളുകൾ, മാലി ദ്വീപിന്റെ മാതൃക, അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷണശാലകൾ എന്നിവ ഫെസ്റ്റിന്റെ നഗരിയിൽ ഉണ്ടാകും. ഫെസ്റ്റ് നടക്കുന്ന 3 മുതൽ 16 വരെയുള്ള എല്ലാ ദിവസങ്ങളിലും രാത്രി 8.30ന് കലാ–സാംസ്കാരിക പരിപാടികൾ നടക്കും. ചീമേനി പൊതാവുർ റോഡിൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് ഫെസ്റ്റ് നടക്കുന്നത്. സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന നിർവഹിച്ചു. ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും നിർവഹിച്ചു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
