ഉപ്പള: ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ രണ്ടാം വാർഷികാഘോഷം മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിപ്പികാൻ എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു
എൽ ഡി എഫ് ഗവൺമെന്റ് മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പരിഗണ നൽകി വരികയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വികസന പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹമാണ് എന്നും എൻ സി പി ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി
എൻ സി പി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ഉപ്പയിൽ ചേർന്ന എൻ സി പി ബ്ലോക്ക് കൺവെൻഷൻ എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പ അധ്യക്ഷ വഹിച്ചു എൻ സി പി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിഖ് കൈക്കമ്പ മുഖ്യപ്രഭാഷണം നടത്തി, അഷ്‌റഫ് പച്ചിലംബ്ബാറ, കദീജ മൊഗ്രാൽ, ബദ്രുദീൻ, അബ്ദുറഹിമാൻ ഹാജികൈകമ്പ,അബ്ദുല്ല മീഞ്ച,തുടങ്ങിയവർ സംസാരിച്ചു മുഹമ്മദ് ആനബാഗിൽ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
