വലിയപറമ്പ: ഇനിയുള്ള 10 നാൾ കളിയും ചിരിയും ആരവങ്ങളുമായി വലിയപറമ്പ തീരം ആഘോഷത്തിമിർപ്പിലാകും. ബീച്ച് ഫെസ്റ്റിനു തുടക്കമായതോടെ തീരവും വലിയപറമ്പ ഗ്രാമവും ഉത്സവ പ്രതീതിയിലായി. എല്ലാ ദിവസവും കലാ പരിപാടികൾക്കു പുറമെ അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർണറുകൾ, മെഹന്തി ഫെസ്റ്റ് എന്നിവ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് വിവി സജ്ജീവൻ ഉദ്ഘാടനം നിർവഹിച്ചു. കെ മുസ്ഥഫ ഹാജി മുഖ്യാതിഥിയായിരുന്നു കെ.പി അബ്ദുൾ ശുക്കൂർ ഹാജി, പി.കെ സി അബ്ദുല്ല എം.സുഹൈൽ, കെ.പി ഇസ്മയിൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു ഹാരിസ് പി.കെ സ്വാഗതം പറഞ്ഞു
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
