കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം മെയ് 5 മുതൽ  ഒരുക്കങ്ങൾ പൂർത്തിയായി

samakalikam
By samakalikam 2 Min Read

പിലിക്കോട് . മെയ് അഞ്ച് മുതൽ നടക്കുന്ന കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  .മെയ് 4 വ്യാഴം  മാടായിക്കാവിൽ നിന്ന് തൊഴുതു വരുന്ന ക്ഷേത്രേശന്മാരെയും വാല്യക്കാരേയും പാലക്കുന്ന് ആലിൻ കീഴിൽ നിന്ന് എതിരേറ്റ് ആനയിക്കുന്നു , വൈകുന്നേരം 6.30 ന് മെഗാ കൈകൊട്ടിക്കളി  വൈകുന്നേരം 7 മണിക്ക് വനിതാ സംഗമം , തുടർന്ന് സ്ത്രീകളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്ന്  സർഗ്ഗ സന്ധ്യ , മെയ് 5 ന് വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് അക്ഷരശ്ലോക സദസ്സ് , രാവിലെ 11ക്ക്  ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് കൊണ്ടു വരൽ , തുടർന്ന് മുത്തുക്കുടുകുടെയും , വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീ രയരമംഗലം വടക്കേം വാതിൽക്കലിൽ നിന്ന് പുറപ്പെടുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര  . ഉച്ചയ്ക്ക്  12 മണിക്ക് ഉത്തരമേഖല പൂരക്കളി മത്സരം. , വൈകുന്നേരം  7 മണിക്ക്  സാംസ്കാരിക സമ്മേളനം. രാത്രി 9 മണിക്ക് പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന എത്തിനിക്ക്  ഫോക്ക് ബാന്റിന്റെ സോൾ ഓഫ് ഫോക്ക് . മെയ് 6 ന് രാത്രി 8 മണിക്ക് പ്രശസ്ത സിനിമ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന കോഴിക്കോട് സെവൻ നോട്ട്സിന്റെ മ്യൂസിക്കൽ നൈറ്റ് . മെയ് 7 ന് രാത്രി 9 മണിക്ക് രയരമംഗലം വടക്കേ വാതിക്കൽ നിന്നും പുറപ്പെടുന്ന വർണ്ണ ശഭലമായ കാഴ്ച , സമാപന ദിവസമായ മെയ് 8 ന് ഉച്ചയ്ക്ക് 12 ന് ശ്രീ കരക്കയിൽ ഭഗവതിയുടെ തിരുമുടി ഏറ്റം , രാത്രി 7 മണിക്ക് കരിമരുന്ന് പ്രയോഗം  ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ ദേവീ പ്രസാദമായി അന്നദാനം .

.ക്ഷേത്രം പ്രവർത്തിക്കാർ വിജയൻ  ക്ഷേത്രം സെക്രട്ടറി സി കെ രഘുനാഥ് ആഘോഷ കമ്മിറ്റി ചെയർമാൻ എം വിനോദ് കുമാർ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം കൃഷ്ണൻ സാമ്പത്തിക കമ്മിറ്റി ചെയർമാൻ രാജീവൻ കൺവീനർ പ്രകാശൻ പിപി ഭക്ഷണം കമ്മിറ്റി കൺവീനർ സി കുമാരൻ കലവറ കമ്മിറ്റി കൺവീനർ എം ഭാസ്കരൻ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ ചെയർമാൻ കുഞ്ഞികൃഷ്ണൻ പണിക്കർ കൺവീനർ രാജൻ കെ വി പബ്ലിസിറ്റി ചെയർമാൻ എം ബാബു കൺവീനർ രത്നാകരൻ മാസ്റ്റർ വനിതാ കമ്മിറ്റി സെക്രട്ടറി കെ സുഗതകുമാരി  ജോയിൻ സെക്രട്ടറി എം രാധ എന്നിവർ പങ്കെടുത്തു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും  വാർത്തകളും നൽകാൻ 👇
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *