പടന്ന
2015 ൽ വാർഡ് വിഭജനം പൂർത്തിയായ പടന്ന പഞ്ചായത്തിലെ പടന്ന വലിയ ജുമാഅത്ത് പള്ളി മുതൽ ഓരി കനാൽ ഉൾപ്പെടുന്ന 15ാം വാർഡിലെ അസസ്മെൻ്റ് രജിസ്റ്റർ ഏട്ടുവർഷമായി പൂർത്തിയാകാത്തതിനാൽ ജനങ്ങളെ ദുരിതത്തിലായി. ഈ വാർഡിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡിന് അപേക്ഷ നൽകാനോ ആധാർകാർഡിൽ വിലാസം മാറ്റാനോ കഴിയുന്നില്ല.
വാർഡിലെ താമസക്കാർ ഇപ്പോഴും ഇത്തരം അപേക്ഷ സമർപ്പിക്കുമ്പോൾ 14, 15 വാർഡുകളിൽ പെട്ടവരാണെന്നാണ് കാണിക്കുന്നത്. ഇത് തിരസ്കരിക്കുകയാണ്. ഒരു അങ്കണവാടിയും 350 ഓളം കുടുംബങ്ങളും ഈ വാർഡിലുണ്ട്. ഒന്നുമുതൽ 15 വരെയുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് സിപിഐ എം പടന്ന ലോക്കൽ സെക്രട്ടറി പി കെ പവിത്രൻ പഞ്ചായത്തിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് വിചിത്രമായ മറുപടി നൽകിയത്. 14 വാർഡുകളിലെ വിവരങ്ങൾ നൽകിയതിൽ 15 ന്റെ ഒഴിവാക്കിയാണ് നൽകിയത്.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കഴിഞ്ഞദിവ 1സം മാർച്ച് സംഘടിപ്പിച്ചിരുന്നു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
