ചെറുവത്തൂർ നീലേശ്വരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള പുതിയ റെയിൽ പാളം കമ്മീഷനിംഗ് നടക്കുന്നതിന്റെ ഭാഗമായി 10, 11, 12, 18 തീയതികളിൽ ദേശീയപാതയിൽ വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. പത്തിന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും 11ന് വൈകിട്ട് ആറു മുതൽ 12ന് രാവിലെ ആറു വരെയും 18ന് രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് ദേശീയപാത പള്ളിക്കര റെയിൽവേ ഗേറ്റ് അടച്ചിടും. ദേശീയപാത വഴി കടന്നുപോകേണ്ട വാഹനങ്ങൾ ചായ്യോത്ത് അരയാക്കടവ് പാലം വഴിയും നീലേശ്വരം കോട്ടപ്പുറം വഴിയും പോകേണ്ടതാണെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു. ഈ ദിവസങ്ങളിൽ ടാങ്കർ പോലുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു
https://chat.whatsapp.com/HzgrULZM2JX07esbz97QoY
