പിലിക്കോട്: കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ കളിയാട്ടത്തിന് ഭക്തിനിർഭരമായ തുടക്കം. ഇതിനു ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചതോടെയാണ് കളിയാട്ടത്തിന് തുടക്കം ആയത്. രാത്രി വിവിധ പുലിതെയ്യങ്ങൾ കെട്ടിയാടി. കളിയാട്ടം ആരംഭിച്ചതോടെ പുലിക്കോട് ഗ്രാമം ആഘോഷത്തിമർപ്പിലാണ്. ആയിരങ്ങളാണ് കളിയാട്ട സന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ നടന്ന അതുൽ നറുകര നയിച്ച നാടൻപാട്ടിൽ ആയിരങ്ങൾ നിറഞ്ഞാടി. ഇന്ന് രാവിലെ പുള്ളി കരിങ്കാളി, പുള്ളിയൂർ കാളി, വിഷ്ണുമൂർത്തി തെയ്യം അരങ്ങിലെത്തും.
ഇന്ന് രാത്രി എട്ടുമണിക്ക് സിനിമ പിന്നണിഗായകൻ ബിജു നാരായണൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നടക്കും. നാളെ രാത്രി 9 മണിക്ക് രയര മംഗലം വടക്കേ വാതിക്കൽ നിന്നും വർണ്ണ ശബളമായ ഘോഷയാത്ര പുറപ്പെടും. സമാപന ദിവസമായ തിങ്കളാഴ്ച 12 മണിയോടെ കരക്കയിൽ ഭഗവതിയുടെ തിരുമുടി ഉയരും
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
