തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കാന്‍ 2.11 കോടി രൂപ അനുവദിച്ചു. പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഓഫീസും ചേംബറും 60.46 ലക്ഷം മുടക്കിയാണ് നവീകരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ സിവില്‍ ഇലക്ട്രോണിക് നവീകരണത്തിനായി 1.50 ലക്ഷം രൂപയാണ് ചെലവാക്കുക. സെക്രട്ടേറിയറ്റ് ജനറല്‍ സര്‍വീസ് എന്ന പേരിലാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇന്റീരിയര്‍ ജോലികള്‍ക്ക് 12.18 ലക്ഷവും ഫര്‍ണിച്ചറിന് 17.42 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. ശുചിമുറിക്കും മറ്റുമായി 1.72 ലക്ഷം പ്രത്യേക ഡിസൈനിലുള്ള ഫ്‌ളഷ് ഡോറിന് 1.85 ലക്ഷം, സോറ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക് ജോലികള്‍ക്ക് 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്നിശമന സംവിധാനം 1.26 ലക്ഷം എന്നിങ്ങനെയാണ് നവീകരണത്തിന് കണക്കാക്കിയിരിക്കുന്നത്
*സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
പയ്യന്നൂർ, നിലേശ്വരം, കാഞ്ഞങ്ങാട്,
മുൻസിപാലറ്റി ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂർ , കരിവെള്ളൂർ, കയ്യൂർ ചിമേനി എന്നി പഞ്ചായത്ത് കളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽനിന്നും അംഗങ്ങൾ ഉള്ള ഓൺലൈൻ വാർത്ത ഗ്രൂപ്പാണ്
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
