തൃക്കരിപ്പൂർ: മണിപ്പൂരിൽ ക്രൈസ്തവ ദൈവാലയങ്ങൾ തീയിട്ടും തകർത്തും നശിപ്പിക്കുകയും 50 ൽ പരം പേർ കൊല്ലപ്പെടുകയും ചെയ്ത സംഘ് പരിവാർ അക്രമത്തിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.കുഞ്ഞിക്കണ്ണൻ, മണ്ഡലം പ്രസിഡൻ്റ് കെ.വി.വിജയൻ, മുൻ പ്രസിഡൻ്റ് സി.രവി, കെ.ശ്രീധരൻ മാസ്റ്റർ, കെ.പി. ജയദേവൻ, എം.രജീഷ് ബാബു, വൈശാഖ് കൂവാരത്ത്, പ്രസാദ് ഒളവറ എന്നിവർ നേതൃത്വം നൽകി.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
