വലിയപറമ്പ: വലിയപറമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെയ് 8 മുതല്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ മുതൽ വൈകിട്ട് 04 മണി വരെ ഒ.പി സേവനം നീട്ടി. ജീവിത ശൈലീ രോഗങ്ങൾക്കുള്ള ഒ.പി,പാലിയേറ്റീവ് തുടങ്ങിയ സ്പെഷ്യാലിറ്റി ഒ.പി ക്ലിനിക്ക് നിര്‍ദേശിക്കപ്പെട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രേ ഉണ്ടായിരിക്കുകയുള്ളൂ. ജനറല്‍ ഒ.പി, മറ്റ് എമര്‍ജന്‍സി ഒ പി സേവനം എന്നിവ പ്രവൃത്തിദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ ലഭ്യമാകുന്നതാണ്.
ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഫണ്ടിൻ്റെ അപര്യാപ്ത്തത ഉണ്ടെങ്കിലും പഞ്ചായത്ത് പുതുതായി ഒരു ഡേക്ടറെ നിയമിച്ചാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ പറഞ്ഞു. ഓ.പി സമയം വർധിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഭരണസമിതി തീരുമാനമെടുത്തത്.
