ചെമ്മനാട് : ചേക്കരംകോട് ഉപ്പിച്ച കുടുംബ സംഗമം ‘ഒന്നാകെ ഒരൊസം ചട്ടഞ്ചാൽ ഒ.ബി.എ. ഐ. എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 4 തലമുറകളുടെ സംഗമം ശ്രദ്ധേയമായി. പരേതനായ സി. എച്ച്. മുഹമ്മദ് ന്റെ മക്കൾ, മരുമക്കൾ, പേരമക്കൾ തുടങ്ങി 200 ലധികം ആളുകൾ പങ്കെടുത്തു. ചേക്കരംകോട് ഉപ്പിച്ച മകൻ സി.ച്ച്.അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളുടെ ഊഷ്‌മളതയും സൗഹാർദ്ദവും നിലനിർത്താൻ ഇത്തരം കുടുംബ സംഗമങ്ങൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളോടെ രാത്രി വരെ നീണ്ടു നിന്ന കുടുംബ സംഗമം അതിന്റെ മികവ് പുലർത്തി. ഷറഫുദ്ദീൻ സി എം, ബഷീർ കോട്ട, ബഷീർ ചേരൂർ, സാജു സി ച്ച് എന്നിവർ ആശംസ പ്രസംഗം നടത്തി. സർബാസ് , ജാബിർ കെ.ടി,അൻവർ, ഫൈസൽ, ജാഫർ ഉലൂജി, റൗസാ കെ.ടി തുടങ്ങിയവർ നേതൃത്വം നൽകി.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
