തൃക്കരിപ്പൂർ :തൃക്കരിപ്പൂർ ഹിസ്ക് , ഹെവൻസ് പ്രി ഖുർആൻ സ്കൂളും സംയുക്തമായി തൃക്കരിപ്പൂർ കെയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കൂട്ടുകൂടാം കൂട്ടിരിക്കാം എന്ന പരിപാടി നവ്യാനുഭമായി .
പ്രസ്തുത സംഗമത്തിൽ പ്രശസ്ത ഭിന്നശേഷി മോട്ടിവേറ്റർ, വ്ളോഗർ സ്വാലിഹ് വളാഞ്ചേരി മുഖ്യാഥിതി യാ യി രു ന്നു. കൂടാതെ പ്രശസ്ത ഭിന്നശേഷി ശാക്തീകരണ ട്രെയിനർ സെറീന ബാനു കുട്ടികൾക് ദിശാബോധം നൽകുന്ന രീതിയിൽ സംവദിക്കുകയും ട്രൈയിൻ ചെയ്യുകയും ചെയ്തു.
മജീഷ്യൻ പ്രഭാകരൻ മാജിക് ഷോ അവതരിപ്പിച്ചു.
അശ്രഫ് AV മജീഷ്യൻ പ്രഭാകരന് മെമൻ്റ നൽകി .
ഗ്രൂപ്പു് ഡയറക്ടർ ജാബിർ KC സംസാരിച്ചു . പ്രിൻസിപ്പൽ സാബിത് ബന്ന ,അഹമ്മദ് മണിയനോടി ,മജീദ് നരിക്കോടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു .
തൃക്കരിപ്പൂർ ഹിസ്ക് ,ഹെവൻസ് ടീച്ചർമാർ ആടിയും ,പാടിയും അവേശമായി .
തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും 23 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. വീടിൻ്റെ ചുമരുകൾക്കുള്ളിൽ തളച്ചിട്ട കുട്ടികൾക്ക് ഈ പരിപാടി ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത് .
പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു.
▪️▪️▪️▪️▪️▪️▪️
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
