കോഴിക്കോട്: സമസ്ത നേതാക്കള്‍ക്കെതിരെയുള്ള വാഫികളുടെ കയ്യേറ്റം പ്രതിക്ഷേധാര്‍ഹമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളെ സംഘടന
ശക്തമായി നേരിടുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ സെക്രട്ടറിയും സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ് ലിയാരെയാണ് വഴിയില്‍ തടഞ്ഞത് ഗുണ്ടായിസം. വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തുല്‍ ഇസ് ലാമിയ്യയിലേക്ക് കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം ഇതു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വാഫി വിദ്യാര്‍ഥികളും രക്ഷിതാക്കളുമെന്ന് അവകാശപ്പെട്ടെത്തിയ ചിലര്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്.
▪️▪️▪️▪️▪️▪️▪️
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
