നീലേശ്വരം: കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിനെ ജയിപ്പിച്ച നീലേശ്വരം അദ്ദേഹത്തിന് സമർപ്പിക്കുന്ന ആദരാഞ്ജലിയും സ്മാരകവുമാണ് ഇ.എം.എസിന്റെ നാമധേയത്തിലുള്ള പുതിയ നഗരസഭാ കോൺഫറൻസ് ഹാളെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.
മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനായി ജനപ്രതിധികളും ഉദ്യോഗസ്ഥ വിഭാഗവും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ .എം രാജഗോപാലന്‍റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നീലേശ്വരം കോട്ടപ്പുറത്ത് നിര്‍മ്മിച്ച മിനി കോണ്‍ഫറന്‍സ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.രാജഗോപാലന്‍ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ .ടി.വി.ശാന്ത സ്വാഗതം പറഞ്ഞു. നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ മന്ത്രിക്ക് കൈമാറി.
നഗരസഭ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ്ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി ,
സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രൻ , വി.ഗൗരി, മുൻ ചെയർമാൻ പ്രൊഫ കെ.പി. ജയരാജൻ, കൗൺസിലർമാരായ ഷംസുദ്ദീന്‍ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, കെ.വി.ദാമോദരന്‍, പി. രാമചന്ദ്രൻ , പി.വിജയകുമാര്‍, അഡ്വക്കറ്റ് നസീര്‍, പുഴക്കര റസാക്ക്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.യു വിജയകുമാർ , സുരേഷ് പുതിയടത്ത്, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി കെ. മനോജ്കുമാർ നന്ദി പറഞ്ഞു.
എം.എൽ. എ യുടെ 2019 – 20 ലെ ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 99 ലക്ഷത്തിന് പുറമെ എം.എൽ. എ. എസ്. ഡി. എഫ് പ്രകാരം വൈദ്യുതീകരണത്തിനായി അനുവദിച്ച 10 ലക്ഷവും ഫർണിച്ചർ, ശബ്ദ സംവിധാനം എന്നിവയ്ക്കായി നഗരസഭ വകയിരുത്തിയ 10 ലക്ഷവും ചേർത്ത് ആകെ 1.19 കോടി രൂപ ചെലവഴിച്ചാണ് കോൺഫറൻസ് ഹാൾ ഉദ്ഘാടനത്തിന് തയ്യാറാക്കിയത്.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
