തൃക്കരിപ്പൂർ ഡ്രീം വനിതാ ഫുട്ബോൾ അക്കാഡമി ഒന്നാം വാർഷികാഘോഷ പരിപാടികൾ മെയ് 11 വ്യാഴം മുതൽ 14 വരെ വിവിധ പരിപാടികളോടെ നടക്കും.
മെയ് 11 വ്യാഴം 4 മണി മുതൽ അണ്ടർ 12 പെൺകുട്ടികളുടെ ഫുട്ബോൾ മത്സരം തൈക്കീൽ EA അരീന ടർഫിൽ നടക്കും. മെയ് 13 രാവിലെ മുതൽ തൃക്കരിപ്പൂർ മിനി സ്‌റ്റേഡിയത്തിൽ പ്രൈസ് മണിക്കും ,ട്രോഫികൾക്കും വേണ്ടിയുള്ള അണ്ടർ 15 പെൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങളും നടക്കും. കടത്തനാട് രാജ അക്കാഡമി, വടകര, റീഡ്സ് പയ്യോളി, സ്കോർ ലൈൻ, കോഴിക്കോട് , പയ്യന്നൂർ ഫുട്ബോൾ അക്കാഡമി, GHSS, തച്ചങ്ങാട്, സെൻ്റ് പോൾസ്, തൃക്കരിപ്പൂർ, ഇളമ്പച്ചി സ്പോർട്സ് അക്കാഡമി , GFHSS, പടന്നകടപ്പുറം , ഡ്രീം ഫുട്ബോൾ അക്കാഡമി എന്നീ ടീമുകൾ മത്സരിക്കും.
ഇരു വിഭാഗത്തിലെയും ഫൈനൽ മത്സരം 14 ന് ഞായർ വൈകുന്നേരം നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ബാവ ഉൽഘാടനം ചെയ്യും. എഞ്ചിനിയർ എം.ടി.പി അബ്ദുൾ ഖാദർ മുഖ്യതിഥിയായിരിക്കും. ജനപ്രതിനിധികൾ, ഡി.എഫ്.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ഡോ: ഒ.കെ.ആനന്ദകൃഷ്ണൻ, ഡോ: സി.കെ.പി കുഞ്ഞബ്ദുള്ള തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിക്കും.തുടർന്ന് ഡ്രീം കുടുംബാംഗങ്ങ 1ൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
▪️▪️▪️▪️▪️▪️▪️▪️▪️
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
സമകാലികം വാർത്ത*
https://samakalikamvartha.com
