: തൃക്കരിപ്പൂർ മേഖലയിലെ കല്ലുമ്മക്കായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം ഒരു കിലോയ്ക്ക് 200 രൂപയിലധികം ലഭിച്ച കല്ലുമ്മക്കായയ്ക്ക് ഈ വർഷം 70 മുതൽ 80 രൂപ വരെയാണ് വില. …ഉത്പാദിപ്പിച്ച കല്ലുമ്മക്കായ വാങ്ങാനാളില്ലാത്തതിനാൽ കർഷകർ നട്ടംതിരിയുകയാണ്.
ഇടനിലക്കാരുടെ ഇടപെടലുംമൂലം നിലവിൽ കല്ലുമ്മക്കായ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. കല്ലുമ്മക്കായ സംസ്കരണ, സംഭരണ, ശീതീകരണ യൂണിറ്റുകൾ നിലവിലില്ലാത്തതുകൊണ്ട് വാങ്ങാനാളില്ലെങ്കിൽ വ്യാപക കൃഷിനാശത്തിനും കാരണമാകും
മത്സ്യഫെഡ് പോലുള്ള സ്ഥാപനങ്ങൾ ഏതെങ്കിലും പൊതുസംവിധാനത്തിലൂടെ ന്യായവില നൽകി കല്ലുമ്മക്കായ സംഭരിക്കണം.
മഴ എത്തുന്നതിന് മുൻപ് ഇതിന് കഴിഞ്ഞില്ലെങ്കിൽ കർഷകർ വിളവെടുക്കാൻ കഴിയാതെ വൻനഷ്ടത്തിലാവും.
ഒരു ജില്ലയിൽ ഒരു ഉത്പന്നം എന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ജില്ലയിൽ കല്ലുമ്മക്കായയെയാണ് ഉൾപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കല്ലുമ്മക്കായ സംഭരണവും ശുദ്ധീകരണവും ശീതീകരണവും സംസ്കരണവും നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ ഈ മേഖലയിലെ വിപണന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനും കർഷകരെ രക്ഷിക്കാനും കഴിയൂവെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമൻ, ജില്ലാ പ്രസിഡന്റ് പി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എം.ഗംഗാധരൻ, പി. പ്രമോദ്, കുളങ്ങര രാമൻ, ഭാസ്കരൻ ആയിറ്റി, എം.വി. സിന്ധു, പാലക്കീൽ രാമകൃഷ്ണൻ, കെ.വി. ഷീജ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.കഴിഞ്ഞവർഷത്തെ
▪️▪️▪️▪️▪️▪️
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
സമകാലികം വാർത്ത*
https://samakalikamvartha.com
