ചെറുവത്തൂർ: മത്സ്യതൊഴിലാളി ഗ്രാമങ്ങളിൽ ആവേശം വിതറി മത്സ്യഫെഡിൻ്റെ ഫ്ലാഷ് മോബ്. മത്സ്യഫെഡ് കാസർകോട് ജില്ലാ ഓഫീസിൻ്റെ ആഭിമുഖ്യത്തിലാണ് മടക്കര ഫിഷിംഗ് ഹാർബറിലും കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തും ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി അതിരാവിലെ തങ്ങളുടെ തൊഴിലിടത്തിലെത്തിയ ഫ്ലാഷ് മോബിലെ കുട്ടികൾക്കൊപ്പം തൊഴിലാളികളും ചുവടുവെച്ച് പങ്കുചേർന്നു.
ജില്ലയിലെ മത്സ്യതൊഴിലാളി വികസന ക്ഷേമ സംഘങ്ങളിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികളും മത്സ്യഫെഡിൻ്റെ മത്സ്യതൊഴിലാളി വ്യക്തിഗത ഇൻഷുറൻസ് പദ്ധതിയിൽ അംഗകളാകുന്നതിനു വേണ്ടിയായിരുന്നു ബോധവൽക്കരണ ഫ്ലാഷ് മോബ്.അപകടത്തിൽ മരിക്കുകയോ അപകടത്തെ തുടർന്ന് അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ നിബന്ധനകൾ ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.18 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതി. വാർഷിക പ്രീമിയമായ 510 രൂപ അംഗത്വമുള്ള ക്ഷേമ സംഘത്തിൽ മെയ് 25 നകമാണ് അടക്കേണ്ടത്. ബോധവൽക്കരണ ഫ്ലാഷ് മോബിന് മത്സ്യഫെഡ് ജില്ലാ മാനേജർ പി എ ശാന്തകുമാരി നേതൃത്വം നൽകി.
▪️▪️▪️▪️▪️▪️▪️സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
