ചെറുവത്തൂർ : യൂണിറ്റി കൈതക്കാട് നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ഷറഫ് കോളേജ് അങ്കണത്തിൽ വെച്ച് നടത്തിയ പാലിയേറ്റീവ് സംഗമം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി
രാവിലെ നടന്ന ഉത്ഘാടന ചടങ്ങ് യൂണിറ്റി ചെയർമാൻ വി.കെ. അബ്ദുർ അസീബ് ന്റെ അദ്ധ്യക്ഷതയിൽ ഡോക്ടർ ടി.കെ മുഹമ്മദലി ഉത്ഘാടനം ചെയ്തു , ടി.കെ.സി. അബ്ദുൾ ഖാദർ ഹാജി ,കെ.വി. രാഘവൻ മാസ്റ്റർ ,അഹമ്മദ് മണിയനൊടി ,കൃഷ്ണൻ പത്താനത്ത് ,ഗിന്നസ് വേൾഡ് റിക്കോർഡ് ഡോക്ടർ ഷാഹുൽ ഹമീദ് ,ഡോക്ടർ നൂറുൽ അമീൻ,ഡോക്ടർ ഇർഫാദ് .ഏ.എം,ഇ.കെ മജീദ് മാസ്റ്റർ ,ഷഫാഅത്തലി .ഏ.എം ,രതീഷ് കുണ്ടംകുഴി ,വി.കൃഷ്ണൻ മാസ്റ്റർ ,അക്ബർ .ഏ.ജി, പഞ്ചായത്ത് അംഗങ്ങളായ എം.ടി.പി.ബുഷ്‌റ ,റഹ് മത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. സാദിഖ് അലി .എം.സി.സ്വാഗതവും റഷീദ് സി.നന്ദിയും പറഞ്ഞു
അഷറഫ് തായിനേരി ,വിനീത് വാണിമേൽ ,ഗോകുൽ രാജ് ,ജബ്ബാർ.പി.പി.,ലത്തീഫ് പടന്ന ,സലാം മാസ്റ്റർ.ടി.കെ,അഷറഫ് പറമ്പത്ത് ,എന്നിവർ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു, ഉദ്ദേശ് കുമാർ സംഘവും അവതരിപ്പിച്ച ഒപ്പനയും , ഉമേഷ് ചെറുവത്തൂർ അവതരിപ്പിച്ച മാജിക് ഷോ യും അരങ്ങേറി
വലിയ പറമ്പ് , പടന്ന,ചെറുവത്തൂർ,തൃക്കരിപ്പൂർ,പിലിക്കോട് ,ചീമേനി ,എന്നീ പഞ്ചായത്തുകളിൽ നിന്നും,നീലേശ്വരം മുൻസിപ്പാലിറ്റി പരിധിയിൽ നിന്നും 140 ഓളം രോഗികളും അവരുടെ കുട്ടിരിപ്പുകാരും, നാട്ടുകാരും അടക്കം 500 ലധികം പേർ സംബന്ധിച്ചു
വർഷങ്ങളായി വീട്ടിൽ കിടപ്പ് രോഗികളായവർക്ക് അവരുടെ കലാ വാസനകൾ അവതരിപ്പിക്കാനും , വിവിധ കലാപരിപാടികൾ ആസ്വദിക്കാനും സാധിച്ചു, രണ്ട് കാലിന്റെ എല്ല് പൊടിയുന്ന രോഗമുള്ള നാല് വയസ്സുള്ള പടന്നക്കടപ്പുറത്തെ ഫാത്തിമ ഫസ്ന മുതൽ , 86 വയസ്സുളള കിടപ്പു രോഗികൾ വരെ സംഗമത്തിന് എത്തിയിരുന്നു , ഇവർക്ക് ആവശ്യമായ മൾട്ടി പർപ്പസ് കട്ടിലുകളും ,വീൽ ചെയറുകളും ,മറ്റ് മെഡിക്കൽ ഉപകരങ്ങളും സജ്ജീകരിച്ചിരുന്നു , തൃക്കരിപ്പൂർ പാലിയേറ്റീവ് കേയർ സൊസൈറ്റി യുടെ നഴ്സുമാരും , വളണ്ടിയർമാരും സേവനം ചെയ്തിരുന്നു
വിഭവ സമൃധമായ ഭക്ഷണവും , എല്ലാ രോഗികൾക്കും പുതപ്പും , ടിഫിൻ സെറ്റ് അടങ്ങിയ കിറ്റും ഉപഹാര മായി നൽകിയിരുന്നു
വൈകുന്നേരം ഷംസുദ്ധീൻ .സി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നോവ് പാലിയേറ്റീവ് സ്വന്തമായി നിർമ്മിക്കുന്ന ബിൽഡിങ്ങിന്റെ ശിലാസ്ഥാപനം നോവ് പാലിയേറ്റീവ് ചെയർമാൻ ടി.കെ.സി. അബ്ദുൾ ഖാദർ ഹാജി നിർവ്വഹിച്ചു , ടി.കെ. സലാം ഹാജി ,സി.അഷറഫ് ഹാജി , ഏ.സി. അബ്ദുറഹീം ഹാജി , ജലീൽ.എം.സി.,സിദ്ദീഖ്.എം.സി,അ സ് ലം കൈതക്കാട്, റിയാസ്.വി.കെ ,ഖാദർ എസ്.വി,ശിഹാബ്.എം.സി.,സലാം.യു .കെ, സമീർ.എൻ. യു, ഉസൈനാർ.യു.പി. ഖാദർ കുഞ്ഞി എം.സി.,തുടങ്ങിയവർ സംബന്ധിച്ചു,ആരിഫ്.ഇ.കെ.സി. സ്വാഗതവും റഫീഖ്.ടി.കെ നന്ദിയും പറഞ്ഞു
*സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
പയ്യന്നൂർ, നിലേശ്വരം, കാഞ്ഞങ്ങാട്,
മുൻസിപാലറ്റി ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂർ , കരിവെള്ളൂർ, കയ്യൂർ ചിമേനി എന്നി പഞ്ചായത്ത് കളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽനിന്നും അംഗങ്ങൾ ഉള്ള ഓൺലൈൻ വാർത്ത ഗ്രൂപ്പാണ്
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
