വലിയപറമ്പ ന്യൂ വൈറ്റ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് (സെലക്റ്റഡ്) വേണ്ടി സ്‌നീക്കേഴ്സ് ഇൻ തൃക്കരിപ്പൂർ, FLYZZY PERFUMES & COSMETICS കറാമ സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു. ഇന്നലെ രാത്രി വലിയപറമ്പ ബീച്ച് ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ വെച്ച് മേൽ സ്ഥാപനങ്ങളുടെ ഉടമകളായ ആബിദ് എം, റഹീം കെകെ, നിസാം എന്നിവർ ചേർന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ക്ലബ്ബ് ഭാരവാഹികൾക്ക് ജേഴ്‌സി കൈമാറി. ക്ലബ്ബ് പ്രസിഡന്റ് എംടിപി അബ്ദുള്ള, സെക്രട്ടറി അസൈനാർ യൂ, ടീം മാനേജർ ശ്രീനിവാസൻ പിപി, സെലക്റ്റഡ് ഇന്റർനാഷണൽ സെക്രട്ടറി ഹാരിസ് പികെ എന്നിവർ ചേർന്ന് ജേഴ്‌സി ഏറ്റു വാങ്ങി.
*ടീം ആലപ്പുഴയിൽ*
ആലപ്പുഴയിൽ വെച്ച് നടക്കുന്ന ബീച്ച് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി സെലക്റ്റഡ് ഫുട്ബോൾ ടീം ഇന്നലെ രാത്രി യാത്ര തിരിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലയിൽ നിന്നുള്ള ഏക ടീം കൂടിയാണ് സെലക്റ്റഡ് വലിയപറമ്പ.
▪️▪️▪️▪️▪️▪️▪️▪️ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
സമകാലികം വാർത്ത*
https://samakalikamvartha.com
