പടന്ന: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിടനികുതിയും പെർമിറ്റ് അപേക്ഷ ഫീസുകളും വേണ്ടെന്നുവയ്ക്കാൻ യു.ഡി.എഫ് ഭരിക്കുന്ന പടന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രമേയം.
ഇത് നടപ്പിലാക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളിൽ നടത്തിതരണമെന്നും സാധാരണക്കാർക്ക് താങ്ങാനാവാത്ത വർധനവ് പിൻവലിക്കണമെന്നും പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിൽ
ഭരണസമിതിയംഗം യു.കെ മുശ്താഖ് അവതരിപ്പിച്ച പ്രമേയത്തെ പി.പവിത്രൻ പിന്തുണച്ച
പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
അന്യായായി വർധിപ്പിച്ച പെർമിറ്റ് ഫീസ്,റഗുലറൈസേഷൻ ഫീസ് ,ലേ ഔട്ട് ഫീസ് തുടങ്ങിയവയും പിൻവലിക്കണം.
ഭരണസമിതിയിൽ പങ്കെടുത്ത സി.പി.എം അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
പുതിയ വീട് നിർമ്മാണ പെർമിറ്റ് ഫീസും ,പ്രത്യേകിച്ച് റഗുലറൈസേഷൻ ഫീസും കോവിഡാനന്തരം പ്രതിസന്ധിയിലായ സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഓഡിറ്റോറിയം ,കൺവെൻഷൻ സെന്റർ എന്നിവയ്ക്ക് കുറഞ്ഞ നിരക്കും സേവനം ചെയ്യുന്ന ഓഫീസുകൾക്ക് അധിക നിരക്കുമാണ് നിലവിലുള്ള ഉത്തരവിലെ വൈരുധ്യം.
കാർഷിക മേഖലകളിലുള്ള സാധാരണക്കാരാരാണ് പടന്ന ഗ്രാമ പഞ്ചായത്തിലെ ജനസംഖ്യയിൽ ഭൂരി ഭാഗവും .ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളും നിരവധിയാണ്.ഇവരെ പിഴിഞ്ഞ് കിട്ടുന്ന യാതൊരു വിധ അധിക വരുമാനവും സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് പഞ്ചായത്തിന് ആവശ്യമില്ലെന്നാണ് യു .ഡി.എഫ് ഭരണസമിതിയുടെ തീരുമാനം
▪️▪️▪️▪️▪️▪️▪️▪️ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
സമകാലികം വാർത്ത*
https://samakalikamvartha.com
