ബെംഗളൂരു: കന്നഡമനസ്സ് ആർക്കൊപ്പമെന്ന് ശനിയാഴ്ചയറിയാം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യമണിക്കൂറുകളിൽത്തന്നെ കാറ്റ് ആർക്ക് അനുകൂലമാണെന്ന് അറിയാനാകും. ഉച്ചയാകുമ്പോഴേക്കും ചിത്രം വ്യക്തമാകും.
അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നിർണായകമാണ്.
224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 73.19 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
കൂടുതൽ എക്സിറ്റ് പോൾ സർവേകളും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്നാൽ, ചില സർവേകൾ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി.ക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാൽ ജെ.ഡി.എസ്. നിലപാട് നിർണായകമാകും. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കണ്ട് ചർച്ചനടത്തി.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
