മത്സരിച്ച നാലിടത്തും തോറ്റ് CPM; സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് ആയിരത്തിനടുത്ത് വോട്ടുകള്‍

samakalikam
By samakalikam 1 Min Read

ബെം​ഗളൂരു: കർണാടകയിൽ മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റ് സിപിഎം. ഇതിൽ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തിൽ താഴേ വോട്ടുകളുമാണ് സിപിഎമ്മിന് നേടാനായത്. ബാ​ഗേപ്പള്ളിയിൽ സിപിഎം സ്ഥാനാർഥി ഡോ. അനിൽ കുമാർ ജയിക്കുമെന്ന് സിപിഎം വലിയ പ്രതീക്ഷ പുലർത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ സിപിഎമ്മിന് കഴിഞ്ഞുള്ളൂ. 82128 വോട്ടുകൾ നേടിയ കോൺ​ഗ്രസ് സ്ഥാനാർത്ഥി എസ്. എൻ. സുബ്ബറെഡിയാണ് ബാ​ഗേപ്പള്ളിയിൽ വിജയിച്ചത്. ബിജെപി വോട്ടുനില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ജെഡിഎസ്സും സിപിഐയും ബാ​ഗേപ്പള്ളിയിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല.

സിപിഐഎം സിപിഎമ്മും തമ്മിൽ ഏറ്റുമുട്ടിയ കെജിഎഫിൽ 1008 വോട്ടുകളാണ് സിപിഎം സ്ഥാനാർഥി തങ്കരാജ് നേടിയത്. കോൺ​ഗ്രസ് സ്ഥാനാർഥി എം. രൂപകലയാണ് കെജിഎഫിൽ വിജയിച്ചത്. മറ്റൊരു മണ്ഡലമായ കെആർ പുരയിൽ സിപിഎം സ്ഥാനാർഥി എം. മഞ്ചേ​ഗൗഡ 1220 വോട്ടുകളും സിപിഐ സ്ഥാനാർത്ഥി പി.പി. അപ്പണ്ണ 227 വോട്ടുകളും നേടിയപ്പോൾ വിജയിച്ചത് ബിജെപി സ്ഥാനാർഥി ബി.എ. ബസവരാജയാണ് വിജയിച്ചത്. ഭുൽ​ഗർഭ റൂറലിൽ 822 വോട്ടുകൾ മാത്രമാണ് സിപിഎമ്മിന് നേടാനായത്. ഇവിടെയും ബിജെപി സ്ഥാനാർഥി വിജയിച്ചു

സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *