ചെറുവത്തൂർ:
മടക്കര
മൽസ്യബന്ധന തുറമുഖത്തും മൽസ്യ മാർക്കറ്റുകളിലുമെത്തുന്നവർക്ക്
കുടിക്കാനുള്ള ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ഓൾ കേരള ഫിഷ് മർച്ചൻ്റ് അസോസിയേഷൻ ചെറുവത്തൂർ മേഖല കമ്മിറ്റി ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. ഇവിടങ്ങളിൽ
പ്രവർത്തിക്കുന്ന വിതരണക്കാർക്കും ഏജൻ്റുമാർക്കും
തൊഴിലാളികൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും കുടിവെള്ളം ഉറപ്പുവരുത്താൻ ഇതുവഴി കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡൻ്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.രാജു, ശശി കാലിക്കടവ്, കെ.സന്തോഷ്, എം.ബഷീർ, കെ.പവിത്രൻ, രാജേഷ് കാലിക്കടവ്, എൻ.ഷംസുദീൻ, കെ.വിജയൻ, എം.സിദ്ദീഖ്, പി. ഷിബു, എൻ.റഷീദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: രാജേഷ് കാലിക്കടവ്(പ്രസിഡൻ്റ്) പി.അബ്ദുള്ള, എം.കെ.ദാമോദരൻ(വൈസ് പ്രസി.) സി.എച്ച്.നൗഫൽ(സെക്രട്ടറി)
പി.കെ.മുസ്തഫ, കെ.വി.പ്രകാശൻ(ജോ.സെക്ര.) പി.വി.രാജു(ട്രഷറർ).
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
