തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി-ബാലവേദിയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരുന്ന അധ്യായ വർഷത്തിൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന വിവിധങ്ങളായ വായന പരിപോഷണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ മുരളീധരൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനിതാ വിഭാഗം പ്രതിനിധി പുഷ്പവല്ലി.കെ.പി അധ്യക്ഷത വഹിച്ചു. കെ.വി രാമകൃഷ്ണൻ , രാധ ആർ ചന്ദ്രൻ , പ്രേമലത കെ, മിസ്ദ സി സന്തോഷ്, നയന കെ, ജിജിന രാഹുൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനാ അനുഭവം പങ്കുവെക്കൽ മത്സരം, മികച്ച വീട്ടു ലൈബ്രറിയെ തെരഞ്ഞെടുക്കൽ, സ്വതന്ത്രരചനാ മത്സരങ്ങൾ (കഥ, കവിത )
പത്രവാർത്ത തയ്യാറാക്കൽ മത്സരം എന്നിവ വരും നാളുകളിൽ നടക്കും. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻസ്വാഗതവും ലൈബ്രേറിയ ബീന ടി നന്ദിയും പ്രകാശിപ്പിച്ചു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
