മൂന്ന് മാസത്തോളമായി അടച്ചിട്ട കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ ഇനി ഉണരും.

samakalikam
By samakalikam 1 Min Read

നീലേശ്വരം ∙ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മൂന്ന് മാസത്തോളമായി അടച്ചിട്ട കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ ഇനി ഉണരും. ടെർമിനൽ നടത്തിപ്പിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ക്ഷണിച്ച ടെൻഡറുകൾ പരിശോധിച്ച് നടത്തിപ്പുകാരനെ കണ്ടെത്തി. 1.01 ലക്ഷം രൂപയ്ക്ക് കോട്ടപ്പുറം ആനച്ചാൽ സ്വദേശി അബ്ദുല്ലയ്ക്കാണ് നടത്തിപ്പു ചുമതല ലഭിച്ചത്. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലെ നദികളും കായലുകളും ബന്ധിപ്പിച്ച് തുടക്കമിട്ട മലനാട് റിവർ ക്രൂസ് പദ്ധതിയിലാണ് ഇവിടെ 8 കോടി രൂപ ചെലവിൽ ഹൗസ്ബോട്ട് ടെർമിനൽ നിർമിച്ചത്. ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഉദ്ഘാടനവും ചെയ്തു.

ഉദ്ഘാടനത്തിനു ശേഷം ടെർമിനലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ബിആർഡിസിയും ഡിടിപിസിയും തമ്മിൽ തർക്കം ഉടലെടുത്തു.  ടെർമിനൽ നടത്തിപ്പ് ഡിടിപിസിക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ടെർമിനലിനോടു ചേർന്നു പാർക്കിങ് സൗകര്യം ഇല്ലാത്തത് പ്രയാസമാകുമെങ്കിലും നടത്തിപ്പുകാരന്റെ ഉത്തരവാദിത്തമാണ് ഇതെന്നാണ് ഡിടിപിസിയുടെ നിലപാട്. നിലവിൽ കാര്യങ്കോട് പുഴയിലും വലിയപറമ്പ് കായലിലുമായി സർവീസ് നടത്തുന്ന 31 ഹൗസ്ബോട്ടുകളും ഇനി സർവീസ് തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും കോട്ടപ്പുറത്താണ്. നിലവിൽ പല സ്ഥലങ്ങളിൽനിന്നു സഞ്ചാരികളെ കയറ്റുന്ന രീതിയിൽ മാറ്റം വരും.

ഇതോടെ കോട്ടപ്പുറം മലബാറിലെ ഏറ്റവും വലിയ ഹൗസ്ബോട്ട് ഹബ് ആകും. 2025ൽ നിർദിഷ്ട കോവളം– ബേക്കൽ ജലപാതയുടെ ഭാഗമായി കോട്ടപ്പുറത്തുനിന്നു ചിത്താരി പുഴവരെ ഹൗസ്ബോട്ട് സർവീസ് തുടങ്ങുമ്പോഴേക്കും കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള ഹൗസ്ബോട്ടുകളുടെ എണ്ണം അൻപതോളം ആകുമെന്നു വിലയിരുത്തപ്പെടുന്നു. 2000ൽ 2 ഹൗസ്ബോട്ടുകളുമായി ബിആർഡിസി കോട്ടപ്പുറത്ത് പ്രവർത്തനം തുടങ്ങിയതോടെയാണ് നീലേശ്വരവും കേരളത്തിന്റെ കായൽ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചത്.

സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *