ലഖ്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ച് മുസ്‌ലിം ലീഗ്. മീറ്ററ് കോര്‍പ്പറേഷനിലെ ഒരു സീറ്റിലാണ് ലീഗിന് വിജയം കണ്ടെത്താന്‍ കഴിഞ്ഞത്. കോര്‍പ്പറേഷനുകളിലെ 77 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ബിജെപി നേടിയത്. ആകെയുള്ള 17 കോര്‍പ്പറേഷനുകളിലും ബിജെപി വിജയിച്ചു. നഗരസഭകളിലും മുന്നിലെത്തി. എന്നാല്‍ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും നേടിയത് സ്വതന്ത്രര്‍ ആണ്. വാരാണസി, ലഖ്‌നൗ, അയോധ്യ, ഝാന്‍സി, ബറേലി, മഥുര-വൃന്ദാവന്‍, മൊറാദാബാദ്, സഹാറന്‍പൂര്‍, പ്രയാഗ് രാജ്, അലിഗഡ്, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, ആഗ്ര, കാന്‍പൂര്‍, ഗോരഖ്പൂര്‍, ഫിറോസാബാദ്, മീററ്റ് കോര്‍പ്പറേഷനുകളുടെ ഭരണമാണ് ബിജെപി സ്വന്തമാക്കിയത്. കോര്‍പ്പറേഷനുകളിലെ 1420 കൗണ്‍സിലര്‍മാരില്‍ 813 പേര്‍ ബിജെപിക്കാരാണ്. എസ്പി 191, ബിഎസ്പി 85, കോണ്‍ഗ്രസ് 77, എഐഎംഐഎം 19, ആര്‍എല്‍ഡി 10, എഎപി 8, മുസ് ലിം ലീഗ് 1, മറ്റുള്ളവര്‍ 9 എന്നിങ്ങനെയാണ് ബാക്കിയുള്ളവര്‍ നേടിയത്. സംസ്ഥാനത്തെ 199 നഗരസഭകളില്‍ 89 എണ്ണത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ബിജെപി നേടി. 41 ഇടത്ത് സ്വതന്ത്രര്‍ മുന്നിലെത്തി. എസ്പി 35, ബിഎസ്പി 16, ആര്‍എല്‍ഡി 7, കോണ്‍ഗ്രസ് 4, എഎപി 3, എഐഎംഐഎം 3, അപ്‌നാ ദള്‍ 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നേട്ടം. 5327 നഗരസഭാംഗങ്ങളില്‍ സ്വതന്ത്രര്‍ 3130, ബിജെപി 1360, എസ്പി 425, ബിഎസ്പി 191, കോണ്‍ഗ്രസ് 91, ആര്‍എല്‍ഡി 40, എഐഎംഐഎം 33, എഎപി 30 എന്നിങ്ങനെയാണ്. ആകെയുള്ള 544 നഗരപഞ്ചായത്ത് അദ്ധ്യക്ഷരില്‍ സ്വതന്ത്രര്‍ 195 സ്ഥാനം നേടിയപ്പോള്‍ ബിജെപി 191 സ്ഥാനത്താണ് വിജയിച്ചത്. എസ്പി 78, ബിഎസ്പി 37, കോണ്‍ഗ്രസ് 14 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ വിജയിച്ചത്. ആകെ 7177 നഗര പഞ്ചായത്ത് അംഗങ്ങളുള്ളതില്‍ 4824 ഇടത്തും സ്വതന്ത്രരാണ് വിജയിച്ചത്. ബിജെപി 1403, എസ്പി 485, ബിഎസ്പി 215, കോണ്‍ഗ്രസ് 77, ആര്‍എല്‍ഡി 38 എന്നിങ്ങനെയാണ് കക്ഷി നില.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
