കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർ സെക്കൻഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകൾ 27ന് മുമ്പ് പൂർത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസർമാർ റിപ്പോർട്ട് നൽകണം.എസ് എസ് എൽ സി ഫലം മേയ് 20ന്, പ്ലസ് ടു 25ന്, മൂല്യനിർണയത്തിന് എത്താതിരുന്ന അദ്ധ്യാപകർക്ക് നോട്ടീസ് നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി
142.58 കോടി രൂപ ചെലവിൽ നിർമ്മിച്ച 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ധർമ്മടം ജി.എച്ച്.എസിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഏഴ് വർഷംകൊണ്ട് 3000 കോടിയോളം രൂപ സ്കൂൾ കെട്ടിടങ്ങൾക്കായി വിനിയോഗിച്ചു.സ്കൂൾ കാമ്പസ് വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിട്ടുകൊടുക്കരുതെന്നും വിദ്യാർത്ഥികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അയയ്ക്കരുതെന്നും കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
