മടിക്കൈ:
മടിക്കൈ പബ്ലിക് ലൈബ്രറിയിലെ ആദ്യ കാല അംഗം കോമൻ കല്ലിങ്കിൽ അദ്ദേഹത്തിന്റെ 25000 രൂപ വില വരുന്ന അമൂല്യ ഗ്രന്ഥശേഖരം ലൈബ്രറിക്കു കൈമാറി. ഇ.എം.എസ്. സമ്പൂർണകൃതികൾ, സർവ വിജ്ഞാനകോശം 11 വാല്യങ്ങൾ, ബാലസാഹിത്യം, യാത്രാ വിവരണം , ലേഖനങ്ങൾ, മാർക്സിയൻ ദർശന കൃതികൾ എന്നിവയാണു കൈമാറിയത്. ലൈബ്രറിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് .സി. പ്രഭാകരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. താൻ വിദ്യാർഥിയായിരുന്ന സമയത്ത് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങളിൽ കോമൻകല്ലിങ്കിൽ എന്ന പേരു പതിഞ്ഞിരുന്നു എന്നും മുമ്പു തന്നെ അദ്ദേഹത്തിന്റെ സംഭാവന ഗ്രന്ഥാലയത്തിനുണ്ടായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. ആദ്യ കാലത്ത് കളത്തിങ്കാൽ എന്ന സ്ഥലത്ത് പരിമിതമായ പുസ്തകങ്ങൾ മരത്തിന്റെ ഷെൽഫിൽ ക്രമീകരിച്ച് വായനക്കാർക്ക് വിതരണം ചെയ്തത് .കോമൻകല്ലിങ്കിലും അനുസ്മരിച്ചു. .എ.നാരായണൻ മാസ്റ്റർ, .എൻ രാഘവൻ, പ്രസന്നൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ .വി. ചന്തു അധ്യക്ഷനായി.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
