ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്ന കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS ന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മുഖ്യകണ്ണിയെ കുടുക്കാനായത്.
വാട്സ്ആപ്പ് നമ്പർ കേന്ദ്രീകരിച്ചാണ് ബേക്കൽ പോലീസ് വളരെ തന്ത്രപരമായി അത്ത രിഹാനത്ത് ഉസ്മാൻ എന്ന ബ്ലെസ്സിങ് ജോയിയെ (22) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ബേക്കൽ പോലീസ് 150 ഗ്രാം MDMA, ദമ്പതികൾ അടക്കം നാലുപേരിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽ രണ്ട് പേർ ബംഗളുരു സ്വദേശികളാണ്. ഇവർക്ക് മയക്കുമരുന്ന് നൽകിയത് ഈ നൈജീരിയൻ സ്വദേശിനിയാണ്. ഇവരെക്കുറിച്ച് സുപ്രധാന വിവരങ്ങൾ കിട്ടിയ ബേക്കൽ പോലീസ് ബാംഗളുരുവിലേക്ക് തിരിക്കുകയായിരുന്നു.
ബേക്കൽ DySP സി. കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ പിടികൂടിയത്.
#സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
