രാവണീശ്വരം സി.അച്യുതമേനോൻ ഗ്രന്ഥാലയം & വായനശാല വേനൽമഴ’ 23, ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്ദൂർഗ്ഗ് തലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ ശ്രീ.അംബുജാക്ഷൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബാലവേദി കുട്ടികളായ ശ്രേയ കെ, ഗൗരിനന്ദ കെ, ശ്രീദേവി രാജ് , സവിന കെ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പഞ്ചായത്ത് കൺവീനർ രവീന്ദ്രൻ മാസ്റ്റർ, ലൈബ്രറി പ്രസിഡൻ്റ് കരുണാകരൻ കരിമ്പിൽ, ബാലവേദി മെൻറർ സോയ കെ.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ബാലവേദി പ്രസിഡൻ്റ് അതുൽ പ്രേം സ്വാഗതവും ബാലവേദി സെക്രട്ടറി സൗമ്യ സുകുമാരൻ നന്ദിയും പറഞ്ഞു .യുവ സംവിധായകൻ സനൽ പാടിക്കാനം ക്യാമ്പിന് നേതൃത്വം നൽകി
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
