പടന്നകടപ്പുറം :
തീരദേശവാസികളുടെ പ്രശ്‌നങ്ങളും ആവലാതികളും പഠിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള സമഗ്രമായ വേദിയായ ‘തീര സദസ്സ്’ സംഗമം 23ന് പടന്നകടപ്പുറം ഹയർ സെക്കണ്ടറി സ്കൂളിൽ 3 മണിക്ക് നടക്കും. ‘തീരത്തെ കേൾക്കാൻ ചേർത്തു പിടിക്കാൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ ഇൻപശേഖർ തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുടെ ആദ്യഘട്ടത്തിൽ ഒരു പ്രദേശത്തെ പ്രശ്നങ്ങളും വികസന സാധ്യതകളും അതത് മേഖലയിലെ പ്രാദേശിക ജനപ്രതിനിധികളുമായി ചർച്ച ചെയ്യും.
വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. സംസ്ഥാനത്തെ 47 മണ്ഡലങ്ങളിലും തീര സദസ്സ് നടക്കും. കാസർകോട് ജില്ലയിലെ അഞ്ച് തീരദേശ മണ്ഡലങ്ങളിലും ഈ മാസം 23 മുതൽ 25 വരെ തീര സദസ്സ് സംഘടിപ്പിക്കുന്നുണ്ട്.
അദാലത്തിന്റെ മാതൃകയിൽ, പ്രശ്‌നങ്ങൾ കേട്ടശേഷം സ്ഥലത്തുതന്നെ പരിഹരിക്കാനും പരിപാടിയിൽ ശ്രമിക്കും. പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചടങ്ങിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. അതത് തീരദേശത്തെ പ്രാദേശിക പ്രതിഭകളെ ആദരിക്കുന്നതിനു പുറമെ വിവിധ കലാപരിപാടികളും അരങ്ങേറും.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
