കാസർകോട്: കൂട്ടുകൂടാം സുകൃത വീഥിയിൽ എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന തഹ്ദീസ് – 23 സംഘടനാ ശാക്തീകരണ കാംപയിനിന്റെ ജില്ലതല ഉദ്ഘാടനം ആലംപാടി റെയ്ഞ്ചിലെ റഹ്മാനിയ നഗർ, റഹ്മാനിയ ഹയർ സെക്കണ്ടറി മദ്റസയിൽ സംഘടിപ്പിച്ചു.
ജൂൺ 10 വരെ യൂണിറ്റ് കമ്മറ്റിയും, ജൂൺ 30 വരെ റെയ്ഞ്ചു കമ്മറ്റിയും രൂപീകരിക്കും.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല ട്രഷറർ അബൂബക്കർ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.ബി.വി. ജില്ല ചെയർമാൻ ജമാലുദ്ദീൻ ദാരിമി ആലംപാടി അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ഖലീൽ ദാരിമി ബെളിഞ്ചം ആമുഖ ഭാഷണവും, ഉമറുൽ ഫാറൂഖ് അൽ അസ്ഹരി വിഷയാവതരണവും നടത്തി. ജില്ല പ്രസിഡന്റ് ബാസിത് തായൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖയ്യും പൊടിപ്പള്ളം, മജീദ് മൗലവി, ഹാഫിസ്ഹബീബ്, അസീം അസ്ഹരി, ഹകീംഹുദവി, മറസൂക്, സഹൽ, ലബീബ്, മുസമ്മിൽ, മുനീബ് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്.കെ.എസ്.ബി.വി r. തഹ്‌ദീസ് -23 ജില്ലാ തല ഉദ്ഘാടനം അബൂബക്കർ സാലൂദ് നിസാമി നിർവ്വഹിക്കുന്നു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
