HOME
BREAKING NEWS
രാജ്യതാൽപര്യത്തെ രാഷ്ട്രീയ കണ്ണട ഉപയോഗിച്ച് കാണരുത്: ഉപരാഷ്ട്രപതി
സ്വന്തം ലേഖകൻ
MAY 22, 2023 01:48 PM IST

SHARE
രാജ്യതാൽപര്യത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണട ഉപയോഗിച്ച് കാണരുതെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തെയും കേൾക്കണമെന്നും കേരള നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി വിമർശിച്ചു.

ഉപരാഷ്ട്രപതിയായ ശേഷം കേരളത്തിലുള്ള തന്റെ ആദ്യ ഔദ്യോഗിക പരിപാടിയിൽ കേരളത്തെയും മലയാളികളെയും ജഗ്ദീപ് ധൻകർ വാനോളം പുകഴ്ത്തി. മലയാളികളുടെ അധ്വാനശീലം, വിദ്യാഭ്യാസം എന്നിവയെ പുകഴ്ത്തിയ ഉപരാഷ്ട്രപതി താനും അതിന്റെ ഗുണഭോക്താവാണെന്നു സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപികയെ ഓർമിച്ച് പറഞ്ഞു. എന്നാൽ എല്ലാത്തിനെയും രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പുരോഗമനപരവും വിപ്ലവകരവുമായ നിയമങ്ങൾ പാസ്സാക്കിയ നിയമസഭയാണ് കേരളത്തിലേത് എന്നു പറഞ്ഞ മുഖ്യമന്ത്രി ബില്ലുകൾ പിടിച്ചു വച്ചിരിക്കുന്ന ഗവർണറെ വേദിയിലിരുത്തി വിമർശിച്ചു. കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും വലിയ മാറ്റങ്ങളുണ്ടാക്കി യെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ പറഞ്ഞു. നിയമസഭയുടെ പുനരുദ്ധാരണത്തിന് തുടക്കം /കുറിച്ച ഉപരാഷ്ട്രപതി രജത ജൂബിലി ആഘോഷങ്ങളുടെ ഓർമക്കായി വൃക്ഷതൈയും നട്ടു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
