കാഞ്ഞങ്ങാട്: നിർദിഷ്ട തീരദേശഹൈവേയ്ക്ക് ജില്ലയിൽ 56.15 കിലോമിറ്റർ നീളമുണ്ടാകും. കിഫ്ബി പദ്ധതിയിലാണ് പാതിഭാഗം നിർമിക്കുന്നത്. ജില്ലയുടെ തെക്കേ അതിർത്തിയിലെ വലിയപറമ്പ് പാണ്ഡ്യാല കടവിൽനിന്ന് തുടങ്ങി വടക്കേ അതിർത്തിപ്രദേശമായ മൊഗ്രാൽ പന്നിക്കുന്നിലാണ് പാത അവസാനിക്കുന്നത്.
ബേക്കലിൽ നാല് കിലോമീറ്ററോളം ചന്ദ്രഗിരിപാതയിലൂടെ കടന്നുപോകും. ബാക്കിയിടങ്ങളിൽ നിലവിലുള്ള പാതകളെ വിപുലപ്പെടുത്തിയും നവീകരിച്ചും പുതിയപാതയും എട്ടോളം പാലങ്ങൾ നിർമിച്ചുമാണ് പദ്ധതി പൂർത്തീകരിക്കുക. 210 ഏക്കർ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. വെള്ളാപ്പ് പാലം, കന്ന്‌വീട് കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം, പടന്ന, അഴിത്തല, തൈക്കടപ്പുറം സ്റ്റോർ, പുഞ്ചാവി, ബല്ല കടപ്പുറം, ആവിക്കൽ കടപ്പുറം, ചിത്താരി കടപ്പുറം, ബേക്കൽ, കാപ്പിൽ, ചെമ്പരിക്ക, കാസർകോട് തുറമുഖം, ലൈറ്റ് ഹൗസ്, ചേരങ്കൈ, എരിയൽ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുക.
തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ 20 കിലോമീറ്ററും കാഞ്ഞങ്ങാട് 15 കിലോമീറ്ററും ഉദുമയിൽ 15 കിലോമീറ്ററും ബാക്കിഭാഗം കാസർകോട് മണ്ഡലത്തിലുമായാണ് റോഡ് കടന്നുപോകുക. പദ്ധതിയുടെ അവസാന രൂപരേഖ തയ്യാറായിവരുന്നതായി കിഫ്‌ബി എൻജിനിയർമാർ വെളിപ്പെടുത്തി.
മീറ്റർ റോഡ്, നടപ്പാതയും സൈക്കിൾട്രാക്കും
:15.6 മീറ്റർ വീതിയിലാണ് പാത നിർമിക്കുക. വാഹനങ്ങൾക്കായി 10 മീറ്റർ ടാർറോഡിനു പുറമെ, ഇരുഭാഗങ്ങളിലും ഒന്നരമീറ്റർ നടപ്പാതയും 2.5 മീറ്റർ സൈക്കിൾട്രാക്കും ഉണ്ടാകും. പാണ്ഡ്യാല രണ്ട്തെങ്ങ്, അഴിത്തല, ചിത്താരി, ബേക്കൽ, കാപ്പിൽ, ചെമ്പരിക്ക, തളങ്കര, എരിയാൽ എന്നിവിടങ്ങളിലായി പാതയ്ക്കുവേണ്ടി എട്ട് പാലങ്ങൾ പണിയും. വടക്കേയറ്റം കണ്ണൂർ ജില്ലയിലെ രാമന്തളിപ്രദേശവുമായി ബന്ധിക്കുന്നരീതിയിലാണ് പാത കടന്നുപോകുക.
പുനരധിവാസ പാക്കേജ് ഇങ്ങനെ
:സംസ്ഥാന സർക്കാർ രണ്ടുതരത്തിലുള്ള പുനരധിവാസ പാക്കേജാണ് പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവർക്കും ഇല്ലാത്തവർക്കുമായാണ് ഈ പാക്കേജുകൾ.
രേഖകളുള്ള സ്ഥലത്തിന്റെ ഉടമകൾക്ക് കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഗണിച്ചുള്ള വിപണിവിലയും സ്ഥലത്തിന്റെ വിലയും നൽകും. രേഖകൾ ഇല്ലാത്ത കുടികിടപ്പുകാർക്ക് ആകർഷകമായ പാക്കേജ് നടപ്പാക്കും
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
