കാഞ്ഞങ്ങാട് : സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് & ട്രെയിനിങ്ങ് (SCERT) തിരുവനന്തപുരത്ത് സംഘടിപ്പിച്ച മികവ് 2021-22 ൽ കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് സബ് ജില്ലയിലെ എ.സി. കെ.എൻ .എസ് ജി.യു.പി.എസ് മേലാങ്കോട്ട് നും ചെറുവത്തൂർ സബ് ജില്ലയിലെ മാവിലാക്കടപ്പുറം ഗവൺമെന്റ് എൽ.പി സ്കൂളിനുംഅംഗീകാരം .സംസ്ഥാന തലത്തിൽ 30 വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്. കോവിഡ് കാലത്ത് സ്കൂൾ നേരിട്ട പ്രതിസന്ധിയെ മറികടക്കാൻ നടപ്പിലാക്കിയ പഠനവീട് പദ്ധതിയാണ് മാവിലാക്കടപ്പുറം സ്കൂളിനെ മികവിലേക്കുയർത്തിയത്. ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനം നടപ്പിലാക്കി ശിശു സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമായ ഇടങ്ങളിൽ മികച്ച പ്രീ സ്കൂൾ വിദ്യാഭ്യാസം നൽകിയതിനുള്ള മികാവാണ് എ.സി.കെ.എൻ എസ് മേലാങ്കോട്ടിന് അംഗീകാരം ലഭിച്ചത്. ജൂറിയുടെ പ്രത്യേക പരാമർശം മേലാങ്കോട്ടെ ഡോക്യുമെന്റിന് ലഭിച്ചു. സമഗ്രശിക്ഷ കാസർഗോഡാണ് മേലാങ്കോട്ട് സ്കൂളിൽ ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനം ഒരുക്കിയത്. SCERT യിൽ നടന്ന ചടങ്ങിൽ മാവിലാക്കടപ്പുറം സ്കൂൾ HM ഷംസുദ്ദീൻ എ.ജി ഡയറ്റ് ലക്ചറർ നാരായണൻ. ഇ.വി , ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ,അധ്യാപകൻ രാജേഷ് കെ , മേലാങ്കോട്ട് പ്രീ സ്കൂൾ ടീച്ചർ സജിത . പി, എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
