പടന്ന: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പടന്ന തെക്കെക്കാട് -വടക്ക് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.
950 മീറ്റർ നീളത്തിലുള്ള പഞ്ചായത്ത് റോഡ് റീ ടാറിംഗും പാതയോരവും 34.5 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ജെ സജിത്ത് സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.ബുഷ്റ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം.സുമേഷ്,പഞ്ചായത്ത് സ്റ്റാൻറിംഗ് ചെയർമാൻ ടി.കെ.എം മുഹമ്മദ് റഫീഖ്,പഞ്ചായത്തംഗങ്ങളായ യു.കെ മുശ്താഖ്, ‘എ.കെ ജാസ്മിൻ ,മുൻ ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ എന്നിവർ പ്രസംഗിച്ചു
വാർഡ് മെമ്പർ കെ.വി തമ്പായി നന്ദി പറഞ്ഞു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
