വലിയപറമ്പ് : നീലേശ്വരം ബ്ലോക്കിലെ ആദ്യ മാലിന്യമുക്ത പഞ്ചായത്തായി വലിയപറമ്പ്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വലിയപറമ്പ് മാലിന്യമുക്ത ഗ്രാമപ്പഞ്ചായത്തായി എം. രാജഗോപാലൻ എം.എൽ.എ. പ്രഖ്യാപിച്ചു. 2022 ജനുവരി 26-ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിലൂടെ ഘട്ടംഘട്ടമായാണ് പഞ്ചായത്ത് മാലിന്യമുക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി 13 വാർഡുകളിൽ ഗൃഹസന്ദർശനം നടത്തി മാലിന്യസംസ്കരണ ഉപാധികൾ ഉറപ്പുവരുത്തി.
പ്രഖ്യാപനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ശ്യാമള, കെ. അനിൽകുമാർ, ഖാദർ പാണ്ട്യാല, കെ. മനോഹരൻ, ഇ.കെ. മല്ലിക, എം. അബ്ദുൾ സലാം, കെ. ബാലചന്ദ്രൻ, വി.കെ. കരുണാകരൻ, ഡോ. ധന്യ മനോജ് എന്നിവർ സംസാരിച്ചു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
