ക്ലീൻ പടന്നപാതയോരം മൂന്നാം ഘട്ടം ശുചീകരണം നടത്തി

samakalikam
By samakalikam 1 Min Read

പടന്ന: നവ കേരളം വലിച്ചെറിയൽ മുക്ത ഗ്രാമം ,ക്ലീൻ പടന്ന മൂന്നാം ഘട്ട ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തെക്കെക്കാട് ബണ്ട് വടക്ക് തീരദേശ റോഡ് ശുചീകരിച്ചു.
അതി രാവിലെ 7 മണിക്കാണ് ആരംഭിച്ചത്
ജനപ്രതിനിധികൾ,പഞ്ചായത്ത് ജീവനക്കാർ,
ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ ,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേനാഗംങ്ങൾ ഇവരെല്ലാം ഒന്നിച്ചിറങ്ങിയതോടെ പൂർണ്ണമായി ശുചീകരിച്ചു.
മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് പിഴ ഈടാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.
മെയ് 31 ന് പടന്നയെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വാർഡ് തല ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീയുടെയും ഹരിതകർമ്മ സേനാഗംങ്ങളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനവും മാലിന്യ സംസ്കരണ ശുചിത്വ സർവ്വേയും മഴക്കാല പൂർവ്വ ശുചീകരണവും പൂർത്തീകരിച്ചു.മെയ് 30 ന് മുമ്പ് വാർഡ് തല ശുചിത്വ പ്രഖ്യാപനം നടക്കും
പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം  ,സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി അനിൽ മാസ്റ്റർ ,ടി.കെ.എം മുഹമ്മദ് റഫീഖ്,ടി.കെ.പി ഷാഹിദ,പഞ്ചായത്തംഗം   ങ്ങളായ എം.രാഘവൻ,യു. കെ മുശ്താഖ്,പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എൻ. കെ അജയൻ,ക്ലർക്ക് എം.സുരേഷ്,സി.ഡി.എസ് ചെയർപേഴ്സൺ സി.റീന,ഹരിത കർമ്മ എച്ച്.ഐ പ്രകാശൻ ചന്തേര, ,ജെ.എച്ച്.ഐമാരായ വിജയൻ, സലീം,രജിഷ ഹരിത കർമ്മേ സേന ഭാരവാഹികളായ യു.വിനോദിനി,രജനി എന്നിവർ നേതൃത്വം നൽകി.
ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ,ഇലവൻ സ്റ്റാർ ക്ലബ്ബ്,വി.കെ.പി ഇസ്മായിൽ ഹാജി എന്നിവർ ശീതള പാനീയവും തണ്ണി മത്തനും നൽകി.

സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *